'ക്രിക്കറ്റ് വിദേശി ഗെയിം'; ഐപിഎല്ലിന് പരസ്യം നല്‍കില്ലെന്ന് പതഞ്ജലി

മുംബൈ: ക്രിക്കറ്റ് വിദേശികളുടെ കളിയാണെന്നും അതിനാല്‍ ഐപിഎല്ലിന് പരസ്യം നല്‍കില്ലെന്നും ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. പതഞ്ജലി ചീഫ് എക്‌സിക്യൂട്ടീവ് ആചാര്യ ബാലകൃഷ്ണയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇന്ത്യന്‍ കായിക ഇനങ്ങളെയാണ് പതഞ്ജലി പ്രോത്സാഹിപ്പിക്കാന്‍ താത്പര്യപ്പെടുന്നതെന്നും അല്ലാതെ വിദേശിയരുടെ കളികളെയല്ലെന്നും ആചാര്യ പറഞ്ഞു.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉപഭോക്തൃവത്കരണം പ്രോത്സാഹിപ്പിക്കുകയാണെന്നും കുത്തക മുതലാളിമാരാണ് ഇത് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും ആചാര്യ ആരോപിച്ചു. ഗുസ്തി, കബഡി പോലുള്ള ഇന്ത്യന്‍ കായിക ഇനങ്ങളെയാണ് പതഞ്ജലി പ്രോത്സാഹിപ്പിക്കാന്‍ താത്പര്യപ്പെടുന്നതെന്നും അല്ലാതെ വിദേശിയരുടെ കളികളെയല്ലെന്നും ആചാര്യ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top