ക്രിക്കറ്റ് ദൈവം പറഞ്ഞു, കൊച്ചിയില്‍ ക്രിക്കറ്റ് കളി വേണ്ടകൊച്ചി: ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തും ഫുട്‌ബോള്‍ മല്‍സരം കൊച്ചിയിലും നടക്കുന്നതാണ് ഏറെ സന്തോഷകരമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും സചിന്‍ ടെണ്ടുല്‍ക്കര്‍. ട്വിറ്ററിലാണ് ഇതുസംബന്ധിച്ച് സചിന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. കിക്കറ്റ് ആരാധകരെയും ഫുട്‌ബോള്‍ ആരാധകരെയും നിരാശപ്പെടുത്തരുത്. ലോകനിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയമായി ഫിഫ അംഗീകരിച്ചിട്ടുള്ള കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് തകരാര്‍ വരുന്നത് വിഷമകരമാണ്. ഇക്കാര്യത്തില്‍ ഇടപെടാമെന്ന് ബിസിസിഐ പ്രസിഡന്റ് വിനോദ് റായി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സചിന്‍ തന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top