ക്രിക്കറ്റ് ഒത്തുകളി: അന്വേഷണം വേണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ഒത്തുകളി വിഷയം പരിശോധിക്കുന്നതിനായി അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ക്രിക്കറ്റില്‍ സ്ഥിരമായി ഒത്തുകളി നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍, സര്‍ക്കാര്‍ ഇതിനെതിരെ നടപടി എടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി അതുല്‍കുമാര്‍ എന്നയാള്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങും പരാതിക്കാരന്‍ നേരിട്ടും ഹാജരായി.

RELATED STORIES

Share it
Top