ക്രിക്കറ്റില്‍ സംവരണം
kasim kzm2018-07-16T07:11:52+05:30
ഉദ്യോഗങ്ങളിലുള്ള സംവരണത്തെ മനസ്സില്ലാമനസ്സോടെയാണെങ്കിലും പിന്തുണയ്ക്കുന്നവര്‍ വരെ ക്രിക്കറ്റിലോ മറ്റോ സംവരണമെന്ന് പറഞ്ഞാല്‍ പൊട്ടിത്തെറിക്കും. പക്ഷേ, ദക്ഷിണാഫ്രിക്കയില്‍ നിയമപരമായി തന്നെ ക്രിക്കറ്റില്‍ കറുത്തവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കിയിരുന്നു. പിന്നീടത് ഉപേക്ഷിച്ചുവെങ്കിലും ഇപ്പോഴും ടീമംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ സെലക്ടര്‍മാര്‍ വംശീയമായ പരിഗണന നല്‍കാറുണ്ട്.
1932ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ടെസ്റ്റ് പദവി ലഭിച്ചശേഷം 289 പേര് ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, അതില്‍ നാലു പേര് മാത്രമായിരുന്നു ദലിതുകള്‍. 17 ശതമാനമാണ് ഇന്ത്യയിലെ ദലിത് ജനസംഖ്യ. ക്രിക്കറ്റ് കളിക്കുന്നതില്‍ മാത്രം അവര്‍ പിന്നില്‍ നില്‍ക്കാനുള്ള സാധ്യതയില്ലതാനും.
സ്വാതന്ത്ര്യത്തിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ച പ്രമുഖരായ ദലിതുകളുണ്ടായിരുന്നു. പാവ്ലങ്കര് ബാലുവും സഹോദരന്മാരും അന്ന് പ്രശസ്തമായ പല ടെസ്റ്റുകളിലും കളിച്ച് പേരെടുത്തിരുന്നു. എന്നാല്‍, പിന്നീട് അത്തരം പ്രഗല്ഭരായ ദലിത് കളിക്കാര്‍ ഉയര്‍ന്നുവന്നില്ല. ക്രിക്കറ്റ് കളിക്കാരെ സ്പോണ്സര് ചെയ്യുന്നവരില്‍ വന്ന മാറ്റമാണ് ഇതിനു പ്രധാന കാരണമെന്ന് ബോറിയ മജൂംദാറെ പോലുള്ള ക്രിക്കറ്റിന്റെ ചരിത്രമെഴുതിയവര്‍ പറയുന്നു. നാട്ടുരാജാക്കന്മാരും ബ്രിട്ടിഷുകാരും ക്രിക്കറ്റിനെ പ്രോല്‍സാഹിപ്പിച്ച കാലത്ത് വംശവൈവിധ്യവും പ്രോല്‍സാഹിപ്പിച്ചിരുന്നു. പുതിയ സ്പോണ്‍സര്‍മാര്‍ നഗരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കളിപ്രായം കഴിഞ്ഞാല്‍ ജോലി കൊടുക്കേണ്ടതിനാല്‍ അവര്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്ക് മുന്‍ഗണന നല്കി. ഇന്ത്യന്‍ ക്രിക്കറ്റ് സവര്‍ണര്‍ കൈയടക്കിയതിന്റെ കാരണവും അതുതന്നെ.