ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ? മനസ് തുറന്ന് യുവരാജ് സിങ്ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതുമായി സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്. കുറച്ചുവര്‍ഷം കൂടി കളിച്ചതിന് ശേഷം വിരമിക്കാമായിരുന്നുവെന്ന് നഷ്ടബോധത്തോടെ വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ല. കളി നിര്‍ത്താന്‍ സമയമായെന്ന് തോന്നിയാല്‍ മാത്രമെ ക്രിക്കറ്റിനോട് വിടപറയുകയുള്ളൂ- യുവരാജ് പറഞ്ഞു. ഒന്നോ രണ്ടോ വര്‍ഷം കൂടി ഐപിഎല്ലില്‍ തുടരാമെന്നാണ് കരുതെന്നുത്.  ക്രിക്കറ്റ് ഇപ്പോഴും താന്‍ ആസ്വദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് മല്‍സരരംഗത്തു തുടരുന്നതെന്നും യുവി പറയുന്നു. ഐപിഎല്ലിലും ഇന്ത്യക്കു വേണ്ടിയും കളിക്കുന്നതിനു വേണ്ടി മാത്രമല്ല ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണ് കളി തുടരുന്നത്. ഇന്ത്യക്കു വേണ്ടി വീണ്ടും കളിക്കുകയെന്നതു തന്നെയാണ് തനിക്കു ഇതിനു പ്രചോദനമേകുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങായി നില്‍ക്കാനാണ് തനിക്ക് ഇഷ്ടമെന്നും യുവരാജ് വ്യക്തമാക്കി.2017 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആന്റിഗ്വയില്‍ നടന്ന മല്‍സരത്തിലാണ് യുവരാജ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. എന്നാല്‍ പ്രായം കൂടുന്നതിന്റെയും ഫിറ്റ്‌നസ് കുറയുന്നതിന്റെയും സൂചനകള്‍ താരത്തിന്റെ പ്രകടനത്തില്‍ വ്യക്തമായിരുന്നു. ഇതോടെയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ യുവിക്കു പകരം യുവതാരങ്ങളെ ടീമിലേക്കു കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചത്. ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് യുവരാജ് സിങിനെ സ്വന്തമാക്കിയത്.

RELATED STORIES

Share it
Top