ക്രിക്കറ്റിലേക്ക് മടങ്ങിവരാനൊരുങ്ങി അബ്ദുല്‍ റസാഖ്


കറാച്ചി: പാകിസ്താന്‍ താരം അബ്ദുല്‍ റസാഖ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന റസാഖ് പാകിസ്താന്‍ ആഭ്യന്തര ക്രിക്കറ്റ് ടീമായ പി ടി വിയിലൂടെയാണ് തിരിച്ചുവരാനൊരുങ്ങുന്നത്. പി ടി വിയില്‍ മികവ് തെളിയിച്ച് പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കൡക്കുകയാണ് ലക്ഷ്യമെന്ന് റസാഖ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗ് ടീമായ ക്വട്ട ഗ്ലാഡിയേറ്റേഴ്‌സിന്റെ ബൗളിങ്് പരിശീലകനായിരുന്നു റസാഖ്. പാകിസ്താന് വേണ്ടി 265 ഏകദിനങ്ങളും 46 ടെസ്റ്റും 32 ട്വന്റി20യും റസാഖ് കളിച്ചിട്ടുണ്ട്. 2013 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അദ്ദേഹം തന്റെ അവസാന അന്താരാഷ്ട്ര മല്‍സരം കളിക്കുന്നത്.

RELATED STORIES

Share it
Top