ക്രിക്കറ്റിലെ ക്രിസ്റ്റിയനോ റൊണാള്‍ഡോയാണ് കോഹ്‌ലി: ഡ്വെയ്ന്‍ ബ്രാവോ


ചെന്നൈ: ക്രിക്കറ്റിലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെന്ന് വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. വിരാട് കോഹ്‌ലിയെ കാണുമ്പോഴൊക്കെ റൊണാള്‍ഡോയെപ്പോലെയാണ് തോന്നുന്നത്. ഇരുവരും തന്റെ കഴിവിന്റെ പരമാവതി കളത്തില്‍ പുറത്തെടുക്കാന്‍ കഠിനമായി പ്രയത്‌നിക്കുന്നവരാണ്. ദേശീയ ടീമിലും, ഐപിഎല്ലിലും അദ്ദേഹത്തിന്റെ കളി കളിക്കുമ്പോളൊക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് ആദ്യം ഓര്‍മ വരുന്നത് - ബ്രാവോ പറഞ്ഞു. കോഹ്‌ലിയെ ചെറുപ്പം മുതലേ അറിയാം. അണ്ടര്‍ 19 ക്രിക്കറ്റില്‍ കോഹ്‌ലിയുടെ പ്രകടനം കണ്ടപ്പോള്‍ മുതല്‍ കോഹ്‌ലിയെ കണ്ട് പഠിക്കണമെന്ന് മറ്റുള്ളവരോട് പറയാറുണ്ടായിരുന്നെന്നും ബ്രാവോ കൂട്ടുച്ചേര്‍ത്തു.

RELATED STORIES

Share it
Top