ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് നിയന്ത്രിക്കണം: വീണാ ജോര്‍ജ്പത്തനംതിട്ട: ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ജില്ലയില്‍ ഈടാക്കുന്നതെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ വീണാ ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു.  എറണാകുളം ജില്ലയില്‍ ക്യുബിക് അടിക്ക് 23 രൂപയ്ക്ക് ലഭിക്കുന്ന മെറ്റലിന് ജില്ലയില്‍ 30 രൂപ വരെ ഈടാക്കുന്നുണ്ട്. ക്വാറികളും ക്രഷര്‍ ഉല്‍പന്നങ്ങളും സുലഭമായിട്ടുള്ള ജില്ലയില്‍ അമിത വില ഈടാക്കുന്നത്                            നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും           എംഎല്‍എ പറഞ്ഞു. ജില്ലയിലെ ക്രഷറുകളില്‍ നിന്ന് അളവില്‍കുറച്ച് ഉല്‍പന്നങ്ങള്‍ നല്‍കുന്നതു സംബന്ധിച്ചും ബില്ലുകളില്‍ നടത്തുന്ന കൃത്രിമങ്ങള്‍ സംബന്ധിച്ചും വ്യാപകമായ പരാതികള്‍ ഉള്ളതായും യോഗത്തില്‍ സംബന്ധിച്ച ജനപ്രതിനിധികള്‍ അറിയിച്ചു. അളവില്‍ കുറച്ച് സാധനങ്ങള്‍ വിതരണം ചെയ്യുന്നതു സംബന്ധിച്ച് പരാതിയിമേല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ലീഗല്‍ മെട്രോളജി വകുപ്പിന് നിര്‍ദേശം നല്‍കി. ക്രഷര്‍ ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതു സംബന്ധിച്ച വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top