ക്രമസമാധാന പാലനം: കേരളത്തെ സഹായിക്കാമെന്ന് കേന്ദ്രമന്ത്രികണ്ണൂര്‍: കേരളത്തിലെ ക്രമസമാധാന പാലനത്തിനായി സംസ്ഥാനം ആവശ്യപ്പെട്ടാല്‍ എന്തു സഹായവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാ—ണെന്ന് ബിജെപി ദേശീയ വക്താവും കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി. പയ്യന്നൂര്‍ പാലക്കോട്ട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാടന്‍ ബിജുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കണ്ണൂരിലേക്ക് കേന്ദ്രസേനയെ അയക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാം. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണു കേരളത്തില്‍ അരങ്ങേറുന്നത്. വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ് ബിജുവിന്റെ വീട് സന്ദര്‍ശിച്ചത്. അവിടെനിന്നു മനസ്സിലാക്കിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top