ക്രമസമാധാന തകര്‍ച്ചക്ക് ഉത്തരവാദി സിപിഎം:ഉമ്മന്‍ ചാണ്ടിമലപ്പുറം: സംസ്ഥാനത്തെയും കണ്ണൂരിലെയും ക്രമസമാധാന തകര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിനാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വകുപ്പ് സിപിഎം തടവറയിലാണ്. കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎം കൊലക്കത്തി താഴെവക്കാന്‍ തയ്യാറല്ലെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്. നാട്ടില്‍ സൗര്യ ജീവിതം സാധ്യമാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top