ക്രമക്കേട് : അഞ്ച് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍തിരുവനന്തപുരം: നിര്‍മാണപ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൃഷിവകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ജില്ലയിലെ കാരോട് വെണ്‍കുളം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിലെ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍) എം എസ് സജു, ദക്ഷിണ മേഖലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ജയശ്രീ, ആലപ്പുഴ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സാം കെ ജെയിംസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ പി ടി നവീന്‍, പി എല്‍ മജു എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവായത്.

RELATED STORIES

Share it
Top