ക്യൂആര്‍സിസി ക്രിക്കറ്റ് ടൂര്‍ണമെന്റിന് വ്യാഴാഴ്ച തുടക്കംദമ്മാം: ക്വയ്‌ലോണ്‍ റൈഡേഴ്‌സ് ക്രിക്കറ്റ് ക്ലബ് എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 11, 12 തിയ്യതികളില്‍ റാക്ക സബ്‌സ സ്‌റ്റേഡിയത്തില്‍ നടക്കും. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്ന് 16 പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ജേതാക്കള്‍ക്ക് 11,111 റിയാല്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5,555 റിയാലും ട്രോഫിയുമാണ് റണ്ണേഴ്‌സിന് നല്‍കുക. കൂടാതെ മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, കീപ്പര്‍, ഫൈനല്‍ മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരിസ് തുടങ്ങിയ വ്യക്തഗത നേട്ടങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനമായി നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാഹനാപകട കേസില്‍ അകപ്പെട്ട ബംഗ്ലാദേശ് സ്വദേശിയായ ക്ലബ് അംഗത്തിന്റെ മോചനത്തിന് സാമ്പത്തികമായി സഹായിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ് ക്യാപ്റ്റന്‍ ഷൈജു വിളയില്‍, മാനേജര്‍ സുരേഷ് റാവുത്തര്‍, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അനുരാജ്, കോര്‍ഡിനേറ്റര്‍ രാഹുല്‍, ഷമീര്‍, അന്‍ഷാദ്, റഫീഖ്, ഷിജു വിളയില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top