ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം പിഎസ്സിക്ക് വിടുവാന്‍ നടപടിയാരംഭിച്ചുതിരുവനന്തപുരം : പോലീസിലെ ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം പിഎസ്സിക്ക് വിടുവാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പിന് കൈമാറി. മേലുദ്യോഗസ്ഥര്‍ ഇവരെ ദാസ്യവേലക്ക് ഉപയോഗിക്കുന്നു എന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം പിഎസ്സിക്ക് വിട്ടിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരിക്കാത്തതിനാല്‍ തീരുമാനം നടപ്പാക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒഴിവാണ് ഇവരെ നിയമിക്കുന്നത്.

RELATED STORIES

Share it
Top