ക്യാപ്റ്റന്‍ രാജുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

പത്തനംതിട്ട: അന്തരിച്ച സിനിമാ നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്നു വൈകീട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ ഓമല്ലൂര്‍ പുത്തന്‍പീടിക വടക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. രാവിലെ എട്ടിന് എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചശേഷം സ്വദേശമായ ഓമല്ലൂരിലേക്ക് വിലാപയാത്രയായി കൊണ്ടുവരും. ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം 2.15ന് ഓമല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 3.15ന് കുടുംബവീടായ കുര്യന്റയ്യത്ത് വീട്ടിലെത്തിക്കും. നാലിന് പുത്തന്‍പീടിക വടക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ഓമല്ലൂര്‍ പൗരാവലി ഭാരവാഹികളായ ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത വിജയന്‍, ഓമല്ലൂര്‍ ശങ്കരന്‍, സുബിന്‍ തോമസ്, ജോണ്‍സന്‍ വളവിനാല്‍, ക്യാപ്റ്റന്‍ രാജുവിന്റെ സഹോദരന്‍ രാജു കുര്യന്റയ്യത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top