ക്യാംപ് ഫോളോവേഴ്‌സിന്റെ നിയമനം പിഎസ്‌സി വഴിയാക്കും

തിരുവനന്തപുരം: ദാസ്യപ്പണി വിവാദങ്ങള്‍ക്കിടയില്‍ പോലിസിലെ ക്യാംപ് ഫോളോവേഴ്‌സിന്റെ നിയമനം പിഎസ്‌സി വഴിയാക്കാനുള്ള ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്. മേലുദ്യോഗസ്ഥര്‍ ദാസ്യപ്പണിക്ക് വിധേയരാക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് തീരുമാനം. ക്യാംപ് ഫോളോവര്‍മാരുടെ നിയമനം 2011ല്‍ പിഎസ്‌സിക്കു വിട്ടിരുന്നു. എന്നാല്‍, സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരിക്കാത്തതിനാല്‍ നിയമനം നടത്താന്‍ പിഎസ്‌സിക്കു കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനവും താല്‍ക്കാലിക നിയമനവുമാണ് നടക്കുന്നത്. വകുപ്പിലെ പാചകക്കാരന്‍, ബാര്‍ബര്‍, തൂപ്പുകാരന്‍, അലക്കുകാരന്‍, വാട്ടര്‍ കാരിയര്‍ തസ്തികകളിലാണ് ക്യാംപ് ഫോളോവര്‍മാരെ നിയമിക്കുന്നത്. നിയമനം പിഎസ്‌സി വഴിയാക്കണമെന്ന് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top