ക്യാംപുകളില്‍ മെഡിക്കല്‍ ടീം സജീവമായി

കോട്ടയം: ജില്ലയില്‍ മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ മെഡിക്കല്‍ സംഘം സജീവമായി രംഗത്തുണ്ട്. ജില്ലയില്‍ ആരംഭിച്ച 136 ദുരിതാശ്വാസ ക്യാംപുകളിലും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിശോധന നടത്തി. ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും ആരോഗ്യജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ ഇതുവരെ 429 വൈറല്‍ ഫീവര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.
ഒരാള്‍ക്ക് മഞ്ഞപ്പിത്തവും നാല് പേര്‍ക്ക് ചിക്കന്‍ പോക്‌സും ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളില്‍ ഇതുവരെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമേ റിപോര്‍ട്ട് ചെയ്തിട്ടുള്ളു. ഇത് സാധാരണ വൈറല്‍പ്പനിയാണ്.
എങ്കിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും സ്വയംചികില്‍സ ഒരു കാരണവശാലും പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു.

RELATED STORIES

Share it
Top