കോഹ്‌ലിയെയും കടത്തിവെട്ടി ശിഖര്‍ ധവാന്‍ജോഹന്നാസ്ബര്‍ഗ്: 100ാം ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തോടെ പുത്തന്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ വെടിക്കെട്ട് ഓപണര്‍ ശിഖര്‍ ധവാന്‍. 100 മല്‍സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ധവാന്‍ അക്കൗണ്ടിലാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡാണ് ധവാന്‍ തിരുത്തിക്കുറിച്ചത്.100ാം മല്‍സരം കളിക്കുന്നതിന് മുമ്പ് തന്നെ ധവാന്‍ കോഹ്‌ലിയുടെ റെക്കോഡിനെ (4200 റണ്‍സ്) മറികടന്നിരുന്നു. ജോഹന്നാസ് ബര്‍ഗിലെ സെഞ്ച്വറിയോടെ 4309 റണ്‍സാണ് ധവാന്‍ 100 മല്‍സരത്തില്‍ നിന്ന് അക്കൗണ്ടിലാക്കിയത്. ഇതില്‍ 13 സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 100 കളികളില്‍ നിന്ന് കോഹ്‌ലിയുടെ സമ്പാദ്യം 4107 റണ്‍സാണ്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത്(4808) റണ്‍സ്. ധവാന്‍ രണ്ടാം സ്ഥാനത്തും ആസ്‌ത്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (4217റണ്‍സ്) മൂന്നാം സ്ഥാനത്തുമാണ്. കൂടാതെ ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഓപണര്‍ എന്ന റെക്കോഡും ധവാന്‍ സ്വന്തമാക്കി. 2001ല്‍ ഓപണര്‍ ആയ സചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ആഫ്രിക്കന്‍ മണ്ണില്‍ സെഞ്ച്വറി നേടിയിരുന്നു.

RELATED STORIES

Share it
Top