കോഹ്‌ലിയും ധവാനും കുതിക്കുന്നു; ഇന്ത്യ മികച്ച സ്‌കോറിലേക്ക്


ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 24 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (76*), വിരാട് കോഹ്‌ലി (58*) എന്നിവരാണ് ക്രീസില്‍. അഞ്ച് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കഗിസോ റബാദയുടെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലാണ് രോഹിത് പുറത്തായത്. ഇന്നത്തെ മല്‍സരത്തിലൂടെ ജയിച്ചാല്‍ ആറ് മല്‍സര പരമ്പര 4-0ന് ഇന്ത്യക്ക് സ്വന്തമാക്കാം. ഇതുവരെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടിയിട്ടില്ല.

RELATED STORIES

Share it
Top