കോഹ്‌ലിപ്പട ഇത്തവണ നന്നായി വിയര്‍ക്കും; ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക് സ്‌റ്റെയിന്‍ മടങ്ങിയെത്തി


കേപ്ടൗണ്‍: ഇന്ത്യക്കെതിരായ പരമ്പര തുടങ്ങാനിരിക്കെ സൂപ്പര്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സും ഡെയ്ല്‍ സ്‌റ്റെയിനും വെര്‍ണോന്‍ ഫിലാണ്ടറും ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങിയെത്തി. സിംബ്ബാവെയ്‌ക്കെതിരായി ബോക്‌സിങ് ഡേയില്‍ നടക്കുന്ന നാല ദിന ടെസ്റ്റ് മല്‍സരത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലാണ് ഇവരെ ഉള്‍പ്പെടുത്തിയത്. സ്‌റ്റെയിന്‍ തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് നീണ്ട നാളുകളായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡിവില്ലിയേഴ്‌സ് 2016 ജനുവരിയിലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. പരിക്ക് ഭേദമായി സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍മാരായ മോണി മോര്‍ക്കലും ഫിലാണ്ടറും ടീമില്‍ തിരിച്ചെത്തിയതോടെ വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ പടയ്ക്ക് ടെസ്റ്റ് പരമ്പര നേടാന്‍ നന്നായി വിയര്‍ക്കേണ്ടി വരുമെന്നുറപ്പ്.

RELATED STORIES

Share it
Top