കോഹ്‌ലിക്കും റബാദയ്ക്കും രണ്ടു നിയമമോ? റബാദയുടെ വിലക്കിനെതിരേ പോള്‍ ഹാരിസ് രംഗത്ത്


ദുബയ്: മോശം പെരുമാറ്റത്തെത്തുടര്‍ന്ന് രണ്ട് മല്‍സരത്തില്‍ വിലക്ക് നേരിടേണ്ടിവന്ന ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കഗിസോ റബാദയ്ക്ക് പിന്തുണയുമായി  മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പോള്‍ ഹാരിസ് രംഗത്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും റബാദയ്ക്കും രണ്ടു നിയമമാണോ? മൈതാനത്ത് മോശം പെരുമാറ്റത്തെത്തുടര്‍ന്നാണ് റബാദയ്ക്ക് വിലക്കേര്‍പ്പെടുത്തിയതെങ്കില്‍ കോഹ്‌ലിക്കും അത് ബാധകമാണെന്നും പോള്‍ ഹാരിസ് ആരോപിച്ചു.
രണ്ടാം ടെസ്റ്റില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റെടുത്തതിന് ശേഷം ആഘോഷത്തിനിടെ സ്മിത്തിന്റെ തോളില്‍ തട്ടിയതിനും മോശം വാക്കുകളും ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റബാദയെ വിലക്കിയത്.

RELATED STORIES

Share it
Top