കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: മുഖ്യമന്ത്രി

നിര്‍മല സീതാരാമനെ കണ്ടുന്യൂഡല്‍ഹി: കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ച ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അക്കാദമി അവിടെ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ കണ്ട് ആവശ്യപ്പെട്ടു. ഏഴിമല നാവിക അക്കാദമിക്ക് സമീപത്തായി കോസ്റ്റ്ഗാര്‍ഡ് അക്കാദമിക്ക് സ്ഥലം 2011ല്‍ തന്നെ കൈമാറിയിട്ടുണ്ട്. അന്നത്തെ പ്രതിരോധമന്ത്രി ഈ പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ തീരദേശ നിയന്ത്രണ വിജ്ഞാപനം ചൂണ്ടിക്കാണിച്ച് പദ്ധതിക്ക് അനുമതി നല്‍കാന്‍ പരിസ്ഥിതി മന്ത്രാലയം തയ്യാറായിട്ടില്ല. തീരദേശ നിയന്ത്രണ വിജ്ഞാപനത്തില്‍ അടുത്തകാലത്ത് വരുത്തിയ ഭേദഗതി പ്രകാരം ദേശീയ പ്രാധാന്യമുള്ള പ്രതിരോധ പദ്ധതികള്‍ക്ക് അനുമതി നല്‍കാവുന്നതാണ്.
ഇതു കണക്കിലെടുത്ത് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍ തീരുമാനം പുനപ്പരിശോധിക്കാന്‍ ഇടപെടണമെന്ന് പ്രതിരോധമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കോസ്റ്റ് ഗാര്‍ഡ് അക്കാദമി കണ്ണൂരില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാനസര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

RELATED STORIES

Share it
Top