കോസ്റ്റല്‍ പോലിസിലെ ബോട്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തണം: സ്റ്റാഫ് അസോസിയേഷന്‍

കോഴിക്കോട്: കോസ്റ്റല്‍ പോലിസിലെ താല്‍ക്കാലിക ബോട്ട് ജീവനക്കാര്‍ക്ക് ജോലി സ്ഥിരപ്പെത്തണമെന്ന ആവശ്യവുമായി കേരള കോസ്റ്റല്‍ പോലിസ് ബോട്ട് സ്റ്റാഫ് അസോസിയേഷന്‍. കോസ്റ്റല്‍ പോലിസിലെ താല്‍ക്കാലിക ബോട്ട് സ്റ്റാഫായി ജോലിചെയ്യുന്ന ഇവര്‍ക്ക് ഇന്‍ഷുറന്‍സ്, പിഎഫ് തുടങ്ങി യാതൊരു ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നില്ല. മൂന്ന് മാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ ദിവസ വേതനത്തിനാണ് ഇവര്‍ ജോലി ചെയ്യുന്നത്.
എന്നാല്‍ കരാര്‍ കാലം അവസാനിച്ചാല്‍ പുതിയ കരാര്‍ നിലവില്‍ വരുന്നവരെ മറ്റെരു ജോലിക്കും പോവാതെ വെറുതെ ഇരിക്കേണ്ട അവസ്ഥയാണ്. ഓഖി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം ചെയ്യുന്ന ഇവര്‍ക്ക് പക്ഷേ ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള പരിശീലനങ്ങള്‍ ലഭിക്കുന്നില്ലെന്നും അവര്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോലിക്കാരുടെ വര്‍ധനവും  ഉണ്ടായിരുന്ന മൂന്ന് ബോട്ടുകളിലൊന്ന് പൊന്നാനിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. നിലവിലുള്ളവ പലപ്പോഴും തകരാറിലുമാണ്.
മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ 141 എംഎല്‍എ മാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. നിവേദനം കിട്ടിയപ്പോഴാണ് ഇത്തരത്തില്‍ ഒരു വിഭാഗമുണ്ടെന്ന് അറിയുന്നത് എന്നായിരുന്നു പ്രതികരണം.  കേരള കോസ്റ്റല്‍ പോലിസ് ബോട്ട്  സ്റ്റാഫില്‍ നാല് തസ്തികളാണ് ഉള്ളത്. ഉയര്‍ന്ന തസ്തികയായ സ്രാങ്കിന് 1000, എന്‍ജിന്‍ ഡ്രൈവര്‍ക്ക് 670, ലസ്‌കറിന് 630, റസ്‌ക്യൂ ഗാര്‍ഡിന് 500 എന്നിങ്ങനെയാണ് ശമ്പളം. എന്നാല്‍ പലപ്പോഴും ശമ്പളം പോലും കൃത്യമായിട്ട് ലഭിക്കാറില്ലെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top