കോഴ: കേണലടക്കം മൂന്നുപേര്‍ അറസ്റ്റില്‍ന്യൂഡല്‍ഹി: പാറ ഉടയ്ക്കല്‍ ഉപകരണം വിതരണം ചെയ്യാന്‍ സ്വകര്യ കമ്പനിയില്‍ നിന്നു അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് കേണലിനെ സിബിഐ അറസ്റ്റ് ചെയ്തു. കമ്പനിയുടെ മൂന്നു ഉദ്യോഗസ്ഥരും അറസ്റ്റിലായി. കേണല്‍ ഷായ്ബാല്‍ ആണ് അറസ്റ്റിലായത്. കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡില്‍ പ്ലാനിങ് ആന്റ് എന്‍ജിനീയറിങ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഷായ്ബാല്‍.പാറ ഉടയ്ക്കുന്ന യന്ത്രം സൈന്യം ഉപയോഗിക്കുന്നതാണ്. ഇത് നല്‍കുന്നതിന് 1.80 ലക്ഷമാണ് കമ്പനിയോട് ആവശ്യപ്പെട്ടത്. ഇതിന്റെ രണ്ടാംഗഡുവായ അരലക്ഷം സ്വീകരിച്ചതിനു ശേഷമായിരുന്നു കേണല്‍ സിബിഐ പിടിയിലായത്.

RELATED STORIES

Share it
Top