കോഴിമാലിന്യം തള്ളുന്ന സംഘം പഴയന്നൂരില്‍ പിടിയില്‍

തിരുവില്വാമല: മലപ്പുറം,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും കോഴി മാലിന്യം   ശേഖരിച്ച് വിവിധ ഭാഗങ്ങളില്‍ തള്ളുന്ന സംഘം പഴയന്നൂരില്‍ പിടിയിലായി.കൊണ്ടോട്ടി പാലക്കല്‍ വീട്ടില്‍ ഷംസുദ്ദീന്‍(27),പുളിക്കല്‍ വലിയപറമ്പ്,കരണിയില്‍ ഷക്കീര്‍ (23),കരിപ്പൂര്‍ കോലോത്തുംതൊടി മുഹമ്മദ് റിസ്വാന്‍ ((21),വേങ്ങര അമരിയില്‍ ഫാരിസ്(21)വേങ്ങര മുക്കില്‍ വീട്ടില്‍ ഫസലുള്ള (33),വേങ്ങര കുന്നത്തൊടി വീട്ടില്‍ ഷമീര്‍(21),കൊണ്ടോട്ടി കോശാനി വീട്ടില്‍ ഫായിസ് (21),വയനാട് കല്പറ്റ എടത്തോലകോട്ടശ്ശേരി വീട്ടില്‍ ഷക്കീര്‍ (36) എന്നിവരാണ് അറസ്റ്റിലായത്.തിങ്കളാഴ്ച പുലര്‍ച്ചെ പഴയന്നൂര്‍ ചീരക്കുഴി ഡാം പരിസരത്ത്  ക്വാറിക്ക് സമീപം 4 പിക്ക്അപ്പ് വാഹനങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുമ്പോഴാണ് എട്ടംഗ സംഘത്തെ പഴയന്നൂര്‍ പോലീസ് പിടികൂടിയത്.

RELATED STORIES

Share it
Top