കോഴിമാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു

ശ്രീകൃഷ്ണപുരം: കരിമ്പുഴ ആറ്റാശ്ശേരിയില്‍ കോഴി മാലിന്യവുമായി വന്ന മിനിലോറി നാട്ടുകാര്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യം പൊതുയിടത്ത് തള്ളുന്നതിനിടെ നാട്ടുകാര്‍ വാഹനം പിടികൂടിയത്. ആറ്റാശ്ശേരി ഖാദി നൂല്‍നൂല്‍പ്പു കേന്ദ്രത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ കോഴി മാലിന്യങ്ങള്‍ തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ വാഹനം വളഞ്ഞിട്ട് പിടികൂടിയെങ്കിലൂം വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു.മാലിന്യങ്ങള്‍ പകുതിയിലധികവും വാഹനത്തില്‍ നിന്നും പുറംതള്ളിയ നിലയിലായിരുന്നു. വാഹനം പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. വാഹനത്തിന്റെ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തിയ വിലാസത്തില്‍ ബന്ധപ്പെട്ടപ്പോള്‍ ലോറി രണ്ട് മാസം മുമ്പ് വില്പ്പന നടത്തിയെന്നായിരുന്നു പ്രതികരണം. ശ്രീകൃഷ്ണപുരം പോലിസ് വാഹന ഉടമയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തച്ചനാട്ടുകാര, മുറിയംകണ്ണി, കരിമ്പുഴ പാലം എന്നിവിടങ്ങളിലും സമാനമായ രീതിയില്‍  ലോഡ് കണക്കിന് കോഴി, അറവു മാലിന്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തളിയതായി നാട്ടുകാരുടെ ആരോപിച്ചു.  ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top