കോഴിക്കോട് 3000 പേര്‍ക്ക് ജോലിയുമായി ലുലു ഗ്രൂപ്പിന്റെ ആയിരം കോടിയുടെ നിക്ഷേപം

ദുബയ്: മൂവായിരം പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്ന ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ് കോഴിക്കോട്ടെത്തുന്നു. ദുബയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യുസുഫലി ഇക്കാര്യം വ്യക്തമാക്കിയത്. മാങ്കാവിലെ പഴയ ബൈപാസ്സ് റോഡിന് സമീപമാണ് ഈ വന്‍ നിക്ഷേപം. മൂന്ന് മാസത്തിനകം തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശത്തെ തുടര്‍ന്നാണ് പദ്ധതികള്‍ നടപ്പിലാക്കുക. 28 മാസത്തിനകം പൂര്‍ത്തികരിക്കുന്ന പദ്ധതിക്ക് എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ട്.RELATED STORIES

Share it
Top