കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ കൊല്ലപ്പെട്ട നിലയില്‍കോഴിക്കോട് സ്വദേശിയായ പ്രവാസിയുവാവ് ബഹ്‌െൈനില്‍ കൊല്ലപ്പെട്ട നിലയില്‍.
താമരശ്ശേരി പരപ്പംപൊയില്‍ സ്വദേശി അബ്ദുല്‍ നഹാസ്(29) നെയാണ് ഹൂറ പ്രവിശ്യയിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. തലയ്ക്കടിയേറ്റാണ് മരണമെന്ന് സംശയിക്കുന്നു. പരിസരത്ത് മുളക് പൊടി, എണ്ണ, അരി തുടങ്ങിയവ തറയില്‍ വിതറിയിട്ടുണ്ട്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സല്‍മാനിയ മെഡിക്കല്‍ സെന്ററിലെത്തിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ബഹ്‌റൈനിലായിരുന്നു നഹാസ്.

RELATED STORIES

Share it
Top