കോഴിക്കോട് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. സിപിഎം ജില്ലാകമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെകെ ദിനേശന്റെ വീടിന് നേരയാണ് ബോംബേറുണ്ടായത്.
പുലര്‍ച്ചെ 2.30ഓടെയായിരുന്നു ആക്രമണം. രണ്ട് സ്റ്റീല്‍ ബോബുകള്‍ വീടിന് നേരെ എറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ മുന്‍വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ദിനേശന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top