കോഴിക്കോട് സിപിഎം അനുഭാവിയുടെ വീടിന് നേരെ ബോംബേറ്കോഴിക്കോട്: കോഴിക്കോട് സിപിഎം അനുഭാവിയുടെ വീടിന് നേരെ ബോംബേറ്. പന്തീരാങ്കാവ് കൂടത്തുംപാറ മരക്കാട്ട്മീത്തല്‍ രൂപേഷിന്റെ വീടിന് നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാരും പ്രദേശവാസികളും പുറത്തെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ നല്ലളം പോലീസ് കേസെടുത്തു.

RELATED STORIES

Share it
Top