കോഴിക്കോട് വീണ്ടും മണ്ണിടിച്ചില്‍: രണ്ടുപേരെ രക്ഷപ്പെടുത്തി

കോഴിക്കോട് നഗരത്തില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണ് അപകടം. റെയില്‍വേ സ്റ്റേഷനു സമീപം ആനിഹാള്‍ റോഡില്‍ നിര്‍മാണം ആരംഭിച്ച സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്തേകാലോടെ ഉണ്ടായ അപകടത്തില്‍ ഒരാളെ നാട്ടുകാരും രണ്ടാമത്തെയാളെ ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്തി.ബംഗാള്‍ സ്വദേശികളായ ദീപക് റോയ്(22),രാജേഷ് റോയി (22) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

RELATED STORIES

Share it
Top