കോഴിക്കോട്-വയനാട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കണം: എസ്ഡിപിഐ

കുന്നമംഗലം: ഇന്ധന വില വര്‍ധനവു കാരണം ജനങ്ങള്‍ ബസുകള്‍ മാത്രം ആശ്രയിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് വയനാട് റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സ്‌കള്‍ എണ്ണം കുറച്ചതില്‍ എസ്ഡിപിഐ കുന്നമംഗലം കമ്മിറ്റി പ്രതിഷേധം അറിയിച്ചു. സാധാരണക്കാരും ഉദ്യോഗസ്ഥരും സമയത്തിനു ജോലിക്ക് എത്താന്‍ കഴിയാതെ ബസ് കാത്തു നില്‍ക്കുന്ന അവസ്ഥയാണ്.
സ്‌കൂള്‍ സമയങ്ങളില്‍ മുന്നറിയിപ്പ് ഇല്ലാതെ പല സ്വകാര്യ ബസുകളും സര്‍വീസ് മുടക്കുന്നതിനാല്‍ വിദ്യാര്‍ഥികളും അധ്യാപകരും കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നു. നിര്‍ത്തിവെച്ച കുന്നമംഗലം കോഴിക്കോട് സിറ്റി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുകയോ ബദല്‍ സംവിധാനം കാണുകയോ ചെയ്യാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ പ്രദശവാസികളെ സംഘടിപ്പിച്ചു ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രതിനിധികള്‍ പറഞ്ഞു.
എസ്ഡിപിഐ കുന്നമംഗലം മണ്ഡലം പ്രസിഡന്റ് ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, റഷീദ്— കാരന്തുര്‍ സിറാജ് കുറ്റിക്കാട്ടൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top