കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും കരിപ്പൂരിലും സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമായി 1.18 കോടിയുടെ 3.8 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. ദുബയില്‍നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നും ചെന്നൈയില്‍നിന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ടു സ്വര്‍ണക്കടത്തിനു പിന്നിലും ഒരുസംഘമാണെന്ന് സംശയിക്കുന്നു.
ദുബയില്‍നിന്ന് രാവിലെ കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ 6 ഇ 89 വിമാനത്തിന്റെ സീറ്റിനിടയില്‍നിന്ന് 21 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് കണ്ടെത്തിയത്. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പുറത്തുകടത്താനായിരുന്നു ശ്രമമെന്ന് കരുതുന്നു. 2.5 കിലോ തൂക്കം വരുന്ന സ്വര്‍ണത്തിന് 78 ലക്ഷം രൂപ വിലവരും. യാത്രക്കാരനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ദുബയില്‍നിന്ന് ചെന്നൈയിലിറങ്ങിയ യാത്രക്കാരന്‍ ൈകമാറിയ സ്വര്‍ണവുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ താമരശ്ശേരി പരപ്പംപെയില്‍ ഹുനൈസി(24)ല്‍ നിന്നാണ് 1.3 കിലോയുടെ 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയത്. ഇയാളുടെ അരയില്‍ ബെല്‍റ്റ് രൂപത്തില്‍ ഒളിപ്പിച്ച മിശ്രിതത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ടുകിലോ മിശ്രിതത്തില്‍ നിന്നാണ് 1.3 കിലോയുടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. കേസില്‍ തുടരന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top