കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പ വിമുക്തമായി പ്രഖ്യാപിച്ചുകോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പ വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചു. നിപ നിയന്ത്രണം സാധ്യമാക്കുന്നതിന് പ്രവര്‍ത്തിച്ചവരെ ആദരിക്കുന്നതിനായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയാണ് പ്രഖ്യാപനം നടത്തിയത്.
രണ്ടു ജില്ലകളിലായി പതിനാറ് പേരാണ് നിപ ബാധിച്ച് മരിച്ചത്. രോഗം ബാധിച്ച രണ്ടുപേരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. മെയ് 31ന് ശേഷം നിപ പോസിറ്റീവ് റിപോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടര്‍ന്നിരുന്നു. തുടര്‍രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ നിപ രോഗരഹിതമായി കോഴിക്കോട് മലപ്പുറം ജില്ലകളെ താല്‍ക്കാലികമായി പ്രഖ്യാപിക്കുന്നു എന്ന് മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top