കോഴിക്കോട് പെട്രോള്‍ പമ്പില്‍ തോക്കുചൂണ്ടി കവര്‍ച്ച

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി യുവാവ് ഒരു ലക്ഷത്തിലധികം രൂപ കവര്‍ന്നു. ഹിന്ദി സംസാരിക്കുന്ന യുവാവാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പമ്പ് ജീവനക്കാരുടെ മൊഴി. പോലിസ് പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ പരിശോധന നടത്തിവരികയാണ്.രാത്രി 9.30ന് പമ്പ് അടയ്ക്കുന്ന സമയത്താണ് സംഭവം.  ഓഫീസിലേക്ക് കയറി വന്ന യുവാവ് തോക്ക് ചൂണ്ടി മേശ തുറക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ഉണ്ടായിരുന്ന പണം മുഴുവന്‍ എടുത്ത്   പോവുകയായിരുന്നു എന്നും ജീവനക്കാര്‍ പറഞ്ഞു.

RELATED STORIES

Share it
Top