കോഴിക്കോട് നഗരത്തില്‍ കെട്ടിടനിര്‍മാണത്തിനിടെ മൂന്നു തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടുകോഴിക്കോട് : കോഴിക്കോട്ട് കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് മൂന്നു തൊഴിലാളികള്‍ കുടുങ്ങി. ഇതില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. നഗരമധ്യത്തില്‍ ചിന്താവളപ്പിന് സമീപം ഉയരുന്ന ബഹുനിലക്കെട്ടിടത്തിന്റെ നിര്‍മാണസ്ഥലത്താണ് അപകടം. അ്ഗ്നിശമനസേനയും പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബിഹാര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത് എന്നറിയുന്നു.

RELATED STORIES

Share it
Top