കോഴിക്കോട് ജില്ലാ സെക്രട്ടറിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കോടിയേരിതിരുവനന്തപുരം: ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് നേരെ ബോംബാക്രമണം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആസൂത്രിതമായ ആക്രമണമാണ് ഇത്. തലനാരിഴക്കാണ് മോഹനന്‍ മാസ്റ്റര്‍ രക്ഷപ്പെട്ടതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനത്തിന് ശേഷം അക്രമം വ്യാപകമായി. 20ഓളം പാര്‍ട്ടി ഓഫീസുകളാണ് തകര്‍ത്തത്. ഡല്‍ഹി എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണം കേന്ദ്രസര്‍ക്കാര്‍ ഒത്താശയോടെയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. അക്രമ രാഷ്ട്രീയത്തെ ജനാധിപത്യ രീതിയില്‍ തന്നെ പ്രതിരോധിക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ആര്‍എസ്എസിന്റെ പ്രകോപനത്തില്‍ പ്രവര്‍ത്തകര്‍ വീഴരുതെന്നും ആത്മസംയമനം പാലിക്കണമെന്നും കോടിയേരി പറഞ്ഞു.

RELATED STORIES

Share it
Top