കോഴിക്കോട് ഖാസിയെ സംയുക്ത മഹല്ല് ജമാഅത്ത് ആദരിക്കുന്നു

കോഴിക്കോട്: സ്ഥാനാരോഹണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളെ കോഴിക്കോട് സംയുക്ത മഹല്ല് ജമാഅത്ത് ആദരിക്കുന്നു. 13ന് പകല്‍ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാര സമര്‍പ്പണം നടത്തും. ഡോ. എം കെ മുനീര്‍ എംഎല്‍എ ഷാളണിയിക്കും. സംയുക്ത മഹല്ല് ജമാഅത്ത് ബുള്ളറ്റിന്‍ എം കെ രാഘവന്‍ എംപി പ്രകാശനം ചെയ്യും. സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി, സമസ്ത മുശാവറ അംഗങ്ങളായ കെ ഉമ്മര്‍ ഫൈസി മുക്കം, എ വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, റഫീഖ് സക്കരിയ്യ ഫൈസി, ആര്‍. വി കുട്ടി ഹസന്‍ ദാരിമി, സലാം ഫൈസി മുക്കം, നവാസ് പൂനൂര്‍, പാലത്തായ് മൊയ്തുഹാജി സംബന്ധിക്കും.

RELATED STORIES

Share it
Top