കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെ സ്ഥലംമാറ്റാന്‍ നീക്കം

കോഴിക്കോട്: ക്വാറിമാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെ സ്ഥലംമാറ്റാന്‍ നീക്കം. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 14 ക്വാറികള്‍ക്ക് ഒരാഴ്ച മുമ്പ് കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായ ക്വാറി മുതലാളിമാര്‍ റവന്യൂമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കി എന്‍ പ്രശാന്തിനെ സ്ഥലംമാറ്റാന്‍ ശ്രമിക്കുന്നതായാണ് വിവരം. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ ജില്ലാ കലക്ടറെ മാറ്റാമെന്ന് റവന്യൂമന്ത്രി അടൂര്‍പ്രകാശ് ക്വാറി ഉടമകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അതുവരെ കാത്തിരിക്കാനാവില്ലെന്നും ജനുവരി 10നകം പ്രശാന്തിനെ സ്ഥലംമാറ്റണമെന്നും ക്വാറി മുതലാളിമാര്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മികച്ച ഭരണാധികാരി എന്നു പേരെടുത്ത ജനകീയനായ കലക്ടറെ കോഴിക്കോട്ടു നിന്നു സ്ഥലംമാറ്റി ഉടന്‍ ഉത്തരവിറങ്ങിയേക്കുമെന്നാണു സൂചന. തൃശൂര്‍, പാലക്കാട് ജില്ലയിലേക്കോ ഏതെങ്കിലും കോര്‍പറേഷനിലേക്കോ മാറ്റാനാണ് ആലോചിക്കുന്നത്.

RELATED STORIES

Share it
Top