കോഴിക്കോട്ട് ഹര്‍ത്താല്‍ രണ്ടാം ദിനംകോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഹര്‍ത്താല്‍ പുരോഗമിക്കുന്നു. സിപിഎം ഇന്നലെ നടത്തിയ ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ ആക്രമണമുണ്ടായെന്നാരോപിച്ച് ബിജെപിയാണ് ഇന്ന് ഹര്‍ത്താലാചരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആദ്യറിപോര്‍ട്ടുകളനുസരിച്ച് ഇരുചക്രവാഹനങ്ങള്‍ക്കു പുറമെ ഓട്ടോറിക്ഷകളും നിരത്തിലോടുന്നുണ്ട്. സ്വകാര്യബസ്സുകള്‍ ഓടുന്നില്ല. കെഎസ് ആര്‍ടിസി ബസ്സുകള്‍ ഓടുന്നുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.

RELATED STORIES

Share it
Top