കോഴിക്കോട്ട് ബസ് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തൊണ്ടയാട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരം. എടവണ്ണപ്പാറയില്‍ നിന്ന് മെഡിക്കല്‍ കോളജ് വഴി കോഴിക്കോട്ടേയ്ക്കു വരികയായിരുന്ന ബസ്സ്ാണ് മറിഞ്ഞത്. അമിതവേഗതയില്‍ വരികയായിരുന്ന ബസ് തൊണ്ടയാട് ജങ്ഷന് സമീപം ഇടതുവശത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.RELATED STORIES

Share it
Top