കോഴിക്കോട്ട് കെഎസ്ആര്‍ടിസി വര്‍ക്‌ഷോപ്പില്‍ തീപ്പിടിത്തം; രണ്ട് ബസ്സുകള്‍ കത്തിനശിച്ചു



കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ നടക്കാവ് റീജ്യനല്‍ വര്‍ക്‌ഷോപ്പിലുണ്ടായ തീപ്പിടിത്തത്തില്‍ ലേലത്തിനു വച്ച രണ്ട് ബസ്സുകള്‍ കത്തിനശിച്ചു. ഒരു ബസ്സിന് ഭാഗികമായി നാശനഷ്ടമുണ്ടായി. അഗ്‌നിശമന സേനയെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടമൊഴിവാകുകയായിരുന്നു. തലേദിവസം ജീവനക്കാര്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതാണ് തീപ്പിടത്തത്തിന് കാരണമായത്. ശിവരാത്രി അവധിയായതിനാല്‍ ഇന്ന് ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ഓയിലും മറ്റും കലര്‍ന്നതോടെ തീ ആളിപ്പടര്‍ന്ന് സമീപത്തുണ്ടായിരുന്ന ബസ്സുകളിലേക്കും വ്യാപിക്കുകയായിരുന്നു. ബീച്ച് ഫയര്‍ സ്‌റ്റേഷനില്‍ നിന്നുള്ള നാല് യൂണിറ്റ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സ്‌റ്റേഷന്‍ ഓഫിസര്‍ കെ.എം ജോമി, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ പി.ഐ ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top