കോഴിക്കോട്ട് ഇരട്ടസഹോദരിമാര്‍ മുങ്ങിമരിച്ചുകോഴിക്കോട് : പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ടസഹോദരിമാര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. കോഴിക്കോട് വടകരയ്ക്കടുത്ത് ചാനിയംകടവില്‍ രാവിലെ 11മണിയോടെയാണ് സംഭവം. വടകര തിരുവള്ളൂര്‍ ശാന്തിനഗറില്‍ പുതിയോട്ടില്‍ ശശി-സുമ ദമ്പതികളുടെ മക്കളായ തന്‍മയ,വിസ്മയ എന്നിവരാണ് മരണപ്പെട്ടത്. കുറ്റിയാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഒഴുക്കില്‍പ്പെട്ട സഹോദരിമാരെ കരയ്‌ക്കെത്തിച്ചുവെങ്കിലും ഒരാള്‍ ഇതിനകം മരിച്ചുകഴിഞ്ഞിരുന്നു. ആശുപത്രിയിലെത്തിയശേഷമാണ് രണ്ടാമത്തെയാള്‍ മരിച്ചത്. ഏഴാംക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും .RELATED STORIES

Share it
Top