കോഴിക്കോട്ടേക്ക് പറക്കാന്‍ സന്നദ്ധമായി സൗദി എയര്‍ലൈന്‍സ്‌

കബീര്‍  എടവണ്ണ

ദുബയ്: ഇന്ത്യന്‍ വ്യോമയാനമന്ത്രാലയം അനുമതി നല്‍കുന്നപക്ഷം നിര്‍ത്തിവച്ച തങ്ങളുടെ കോഴിക്കോട്് സര്‍വീസ് ആറാഴ്ചയ്ക്കകം തുടങ്ങാന്‍ തയ്യാറാണെന്ന് സൗദി എയര്‍ലൈന്‍സ്. കോഴിക്കോട്് വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷിതമല്ലെന്ന കാരണത്താലാണ് വലിയ വിമാനങ്ങള്‍ 2015 മെയ് മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളായിരുന്നു സര്‍വീസ് നിര്‍ത്തിവച്ചത്. വലിയ വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയതു കാരണം ജിദ്ദ അടക്കമുള്ള സൗദി യാത്രക്കാരാണ് ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത്്. മലബാര്‍ പ്രദേശത്തുള്ള യാത്രക്കാര്‍ കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങള്‍ വഴിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്.
എയര്‍ ഇന്ത്യ സര്‍വീസ് നടത്താന്‍ തയ്യാറാെണന്നു കാണിച്ച്് ഇതുവരെ രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ല. അതേസമയം, ഇക്കാര്യം തീരുമാനിക്കേണ്ടത് ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനത്തു നിന്നാണെന്ന് എയര്‍ ഇന്ത്യ ഗള്‍ഫ്്, മിഡില്‍ ഈസ്റ്റ്്് ആന്റ് ആഫ്രിക്ക മാനേജര്‍ മോഹിത് സെന്‍ തേജസിനോട് പറഞ്ഞു. സൗദി എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങാന്‍ സന്നദ്ധമാണെന്നു കാണിച്ച് വ്യോമയാനമന്ത്രാലയത്തിനു രേഖക ള്‍ സമര്‍പ്പിച്ചതായി കോഴിക്കോട് വിമാനത്താവള ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണന്‍ പറഞ്ഞു. പരിചയസമ്പന്നരായ പൈലറ്റുമാരടക്കമുള്ള വിദഗ്ധ പരിശോധനാസംഘം റണ്‍വേ പരിശോധിച്ച് വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സുരക്ഷിത പ്രശ്‌നങ്ങളൊന്നും ഇല്ലെന്നു കാണിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപോര്‍ട്ടിന്‍മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിജിസിഎ) ആണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. ഏതാനും ആഴ്ചയ്ക്കകം കോഴിക്കോട് വിമാനത്താവളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന റിപോര്‍ട്ട് പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്.
റിപോര്‍ട്ട് കിട്ടിയത് അറിഞ്ഞില്ലെന്നും റിപോര്‍ട്ട് അനുകൂലമാണെങ്കില്‍ സര്‍വീസ് തുടങ്ങാന്‍ തങ്ങളും തയ്യാറാണെന്നും എയ ര്‍ ഇന്ത്യ വിഭാഗം മേധാവി സ്ട്രാറ്റജി ആന്റ് പ്ലാനിങ് സീമ ശ്രീവാസ്തവ് പറഞ്ഞു.

RELATED STORIES

Share it
Top