കോഴിക്കോട്ടെ നിരോധനാജ്ഞയില്‍ നിയന്ത്രണത്തോടെ ഇളവ്UPDATED WITH CHANGES

കോഴിക്കോട്ടെ നിരോധനാജ്ഞയില്‍ നിയന്ത്രണത്തോടെ ഇളവ്
കേരള പോലീസ് ആക്ടിലെ 78,79 വകുപ്പുകള്‍ പ്രകാരം കോഴിക്കോട് സിറ്റി പോലിസ് പരിധിയില്‍ 18 -ാം തിയതി മുതല്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഏഴുദിവസത്തേക്ക് പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ 14 ദിവസത്തേക്ക് നിയന്ത്രണത്തോടെ ഇളവ് പ്രഖ്യാപിച്ചു. നഗരത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ടതായുള്ള സ്‌പെഷല്‍ ബ്രാഞ്ച്റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ നിരോധനാജ്ഞയില്‍ ഇളവ് പ്രഖ്യാപിച്ചത്. ഞായര്‍ രാവിലെ എട്ടുമുതല്‍ നഗരത്തില്‍ പ്രകടനങ്ങള്‍, പൊതുസമ്മേളനങ്ങള്‍, റാലികള്‍, മാര്‍ച്ച് തുടങ്ങിയവ പോലിസിന്റെ അനുമതിയോടെ നടത്താം. കേരള പോലിസ് ആക്ട് 79-ാം വകുപ്പ്  ഉപവകുപ്പ് ഒന്നു പ്രകാരം  സിറ്റി പോലിസ് പരിധിയില്‍ പൊതുസമ്മേളനങ്ങള്‍, റാലികള്‍, മാര്‍ച്ച് തുടങ്ങിയവ നടത്തേണ്ട വ്യക്തികളും സംഘടനകളും സബ് ഡിവിഷണല്‍ പോലിസ് ഓഫിസര്‍മാര്‍ക്ക് ഒരാഴ്ച മുമ്പ് അപേക്ഷ നല്‍കണം. അപേക്ഷയില്‍ പരിപാടിയുടെ ഉദ്ദേശ ലക്ഷ്യം, പ്രതീക്ഷിക്കുന്ന ആളുകളുടെ എണ്ണം, സ്ഥലം, സമയം, റൂട്ട് എന്നിവ രേഖപ്പെടുത്തണം. പോലിസ് അനുമതി ലഭിച്ചാലും സാമുദായിക വികാരം ആളിക്കത്തിക്കുന്നതോ,  രാഷ്ട്രസുരക്ഷ അപായപ്പെടുത്തുന്നതോ ആയ ചിത്രങ്ങള്‍, ചിഹ് നങ്ങള്‍, പ്ലക്കാര്‍ഡുകള്‍,  ലഘുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവ അനുവദിക്കില്ലെന്ന് സിറ്റി പോലിസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നിരോധനാജ്ഞ രണ്ടാഴ്ചത്തേക്ക് നീട്ടിയതായായിരുന്നു നേരത്തേ പുറത്തു വന്ന റിപോര്‍ട്ടുകള്‍.

RELATED STORIES

Share it
Top