കോഴിക്കോട്ടും ലുലു മാള്‍ വരുന്നുകോഴിക്കോട് : കോഴിക്കോട്ട് ഷോപ്പിങ് മാളും കണ്‍വെന്‍ഷന്‍ സെന്ററും ഹോട്ടലും ഉള്‍പ്പെടുന്ന ബൃഹത്പദ്ധതിയ്ക്ക് ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നു. മാങ്കാവ് ബൈപാസിനോട് ചേര്‍ന്ന് 20 ഏക്കര്‍ സ്ഥലത്ത് ആയിരം കോടി മുതല്‍ മുടക്കില്‍  നടപ്പിലാക്കുന്ന പദ്ധതി 30 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രത്യക്ഷത്തില്‍ 3000 പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കും. പദ്ധതിയുടെ നിര്‍മാണം മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി ദുബായില്‍ അറിയിച്ചു. കോഴിക്കോട്ട് വാണിജ്യ സമുച്ചയം നിര്‍മിക്കാന്‍  ലുലു ഗ്രൂപ്പ് നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും അനുമതികള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടതോടെ പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു അനുമതികള്‍ വേഗത്തിലാക്കിയതോടെയാണ് പദ്ധതി വീണ്ടും സജീവമായത് എന്നാണ് റിപോര്‍ട്ടുകള്‍. കോഴിക്കോട്ടും നിക്ഷേപം നടത്തണം എന്ന് കഴിഞ്ഞദിവസം കൊച്ചിയില്‍ ലുലു ഗ്രൂപ്പ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി എം എ യൂസഫലിയോട് അഭ്യര്‍ത്ഥിച്ചത് വാര്‍ത്തയായിരുന്നു.

RELATED STORIES

Share it
Top