കോഴിക്കോടും മലപ്പുറവും നിപാ വിമുക്തം

പി വി മുഹമ്മദ് ഇഖ് ബാല്‍
കോഴിക്കോട്: 17 പേരുടെ മരണത്തിനിടയാക്കിയ നിപാ വൈറസിനെ സംസ്ഥാനത്തു നിന്ന് നിര്‍മാര്‍ജനം ചെയ്യുന്നതില്‍ കേരളം കൈവരിച്ച സമ്പൂര്‍ണ വിജയത്തിന്റെ ഭാഗമായി കോഴിക്കോടും മലപ്പുറവും നിപാ വിമുക്ത ജില്ലകളായി സ ര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നിപാ നിയന്ത്രിക്കുന്നതില്‍ പങ്കാളികളായവരെ ആദരിക്കുന്നതിന് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ പരിപാടിയിലായിരുന്നു മന്ത്രി കെ കെ ശൈലജ പ്രഖ്യാപനം നടത്തിയത്. കുറഞ്ഞ ദിവസത്തി ല്‍ കുറഞ്ഞ ആളുകളില്‍ മാത്രം നി പായെ ഒതുക്കിനിര്‍ത്താനും ഇല്ലാതാക്കാനും സാധിച്ചെ ന്നും ആ കാലഘട്ടം ഉല്‍ക്കണ്ഠയും കര്‍മനിരതമായ പ്രവര്‍ത്തനങ്ങളിലൂടെയുമായിരുന്നു കടന്നുപോയിരുന്നതെന്നും മന്ത്രി ശൈലജ പറഞ്ഞു. സാബിത്തിനു ശേഷം സാലിഹിന്റെ മരണത്തോടെയാണ് ആരോഗ്യവകുപ്പ് നിപാക്കെതിരേ ജാഗരൂകമായ പ്രവര്‍ത്തനത്തിനിറങ്ങിയത്. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ മാധ്യമങ്ങളും സ്തുത്യര്‍ഹമായ പങ്കാളിത്തമായിരുന്നു വഹിച്ചിരുന്നത്. എണ്ണയിട്ട യന്ത്രംപോലെ യുദ്ധസമാനമായ പ്രവര്‍ത്തനങ്ങളായിരുന്നു മന്ത്രിമാരായ ടി പി രാമകൃഷ്ണ ന്‍, എ കെ ശശീന്ദ്രന്‍ എന്നിവരെയും ഉള്‍പ്പെടുത്തി കോഴിക്കോട് കേന്ദ്രീകരിച്ചു നടത്തിയതെന്നും ശൈലജ വ്യക്തമാക്കി. കോഴിക്കോട് മിഠായിത്തെരുവിലും റെയില്‍വേ സ്‌റ്റേഷനിലും ഉള്‍പ്പെടെ ആളുകള്‍ മാസ്്ക് ധരിച്ചു നടക്കുന്നത് കാണുന്നവരില്‍ ഭയാശങ്കകള്‍ വര്‍ധിപ്പിച്ചു. കോഴിക്കോട് ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങ ള്‍ ഊര്‍ജിതപ്പെടുത്തുന്ന വേളയി ല്‍ മലപ്പുറത്ത് മൂന്നുപേരുടെ സാംപിളുകള്‍ പോസിറ്റീവാണെന്നത് ആശങ്ക വര്‍ധിപ്പിച്ചെങ്കിലും കോഴിക്കോട്ടെ പ്രവര്‍ത്തനങ്ങള്‍ മലപ്പുറം കേന്ദ്രീകരിച്ചും നടത്തി വിജയിപ്പിച്ചു. കോഴിക്കോട്ടെ ഒറ്റ കേന്ദ്രമായിരുന്നു വൈറസിന്റെ വ്യാപന കേന്ദ്രമെന്ന് കണ്ടെത്തിയിരു ന്നു. നിപായെ നിയന്ത്രണവിധേയമാക്കാനായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നത്.
സാബിത്തിനും സാലിഹി നും നിപായാണെന്ന് കോഴിക്കോട് മാധ്യമങ്ങളോട് പ്രഖ്യാപിച്ചത് ജനങ്ങളുടെ ഭയാശങ്കകള്‍ കുറയ്ക്കണമെന്നും ജാഗ്രത വര്‍ധിപ്പിക്കണമെന്നുമുള്ള ഭാരിച്ച ഉത്തരവാദിത്തത്തോടെയായിരുന്നു. നിപാ ബാധിച്ച് മരിച്ചവരുടെ മൃതശരീരം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന ഡോ. ഗോപകുമാര്‍, മെഡിക്കല്‍ കോളജ് ജീവനക്കാര്‍ തുടങ്ങിയവരെ മന്ത്രി അഭിനന്ദിച്ചു. നിപാ ബാധിച്ച സ്ഥലങ്ങളില്‍ രണ്ടാംഘട്ടമെന്നോണം ഇതു തിരിച്ചുവന്നിട്ടുണ്ടെന്നും അതിനാല്‍ കേരളം ജാഗ്രതയോടെ ഇരിക്കണമെ ന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മുന്നറിയിപ്പു നല്‍കി.
നിപായെ നിയന്ത്രിക്കുന്നതില്‍ സാമൂഹികപ്രവര്‍ത്തകരും ഡോക്ടര്‍മാരും ആരോഗ്യവകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിച്ചതിനാല്‍ കേരളം വന്‍ വിപത്തില്‍ നിന്ന് രക്ഷ നേടിയതായി പരിപാടിയില്‍ അധ്യക്ഷത വഹിച്ച മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഒരു ഭരണകൂടം എങ്ങനെയാണ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് എന്നതിന്റെ തെളിവായിരുന്നു നിപാക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ പങ്കാളിത്തമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒന്നിച്ചു നിന്നാ ല്‍ എന്തിനെയും പിടിച്ചുകെട്ടാന്‍ കഴിയുമെന്നതിന്റെ തെളിവായിരുന്നു നിപാക്കെതിരേയുള്ള യോജിച്ച പ്രവര്‍ത്തനമെന്നും ശശീന്ദ്രന്‍ വ്യക്തമാ ക്കി. നിപാ ബാധിച്ച രണ്ടുപേര്‍ക്ക് അസുഖം മാറിയതും നിപാക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന് ആഗോളതലത്തില്‍ കേരള മോഡല്‍ സ്വീകരിക്കുമെന്നുള്ളതിന് തെളിവാണ് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമെന്നും മന്ത്രിമാര്‍ പറഞ്ഞു.
നിപാക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനത്തിന് വിവിധ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവാര്‍ഡും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു. ലിനിക്കു വേണ്ടി ഭര്‍ത്താവ് ആദരം ഏറ്റുവാങ്ങി. കോഴിക്കോട് കലക്ടര്‍ യു വി ജോസ്, മലപ്പുറം കലക്ടര്‍ അമിത് മീണ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ജി അരുണ്‍കുമാര്‍, ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. എ എസ് അരുണ്‍കുമാര്‍, ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോ. അബ്ദുല്‍ ഗഫൂര്‍ എന്നിവരെ ആദരിച്ചു. ഡോക്ടേഴ്‌സ് ഡേയോടനുബന്ധിച്ച് വി വിധ ഡോക്ടര്‍മാര്‍ക്കും അവാര്‍ഡ് നല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, രാജീവ് സദാനന്ദന്‍ ഐഎഎസ്, ഡോ. എം കെ മുനീര്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു.
തോട്ടത്തില്‍ രവീന്ദ്രന്‍, എ പ്രദീപ്കുമാര്‍ എംഎല്‍എ, പുരുഷന്‍ കടലുണ്ടി എംഎല്‍എ, മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ സംബന്ധിച്ചു.

RELATED STORIES

Share it
Top