കോഴിക്കോടിന്റെ സമഗ്ര വികസനം: എസ്ഡിപിഐ സെമിനാര്‍ ശ്രദ്ധേയമായി

കോഴിക്കോട്: എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഇന്‍ഡോര്‍ സ്റ്റേ ഡിയം ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ശ്രദ്ധേമായി. കോഴിക്കോടിന്റെ സമഗ്ര വികസനം പ്രശ്‌നങ്ങളും സാധ്യതകളും  വിഷയത്തില്‍ നടന്ന സെമിനാറില്‍ സെക്രട്ടറിയേറ്റ് അനക്‌സ്, ഹൈക്കോടതി ബെഞ്ച്, എയര്‍പോര്‍ട്ട്, ഹജ്ജ്, സാഗര്‍മാല, തുറമുഖം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടിവെള്ള വിതരണം, കേന്‍സര്‍ പടരുമ്പോള്‍, തൊഴിലാളി ഇടം, അടിസ്ഥാന വികസനം, ഗെയില്‍, ദേശീയപാത, കോംട്രസ്റ്റ്, മാവൂര്‍ ഗ്വാളിയോര്‍, ലൈറ്റ് മെട്രോ, മെഡിക്കല്‍ കോളജ് , തീരദേശം, കെഎസ്ആര്‍ടിസി, ചുരം, പുഴ, കൃഷി തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സംവദിച്ചു. അഡ്വ.പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഹസ്സന്‍ തിക്കോടി (കുവൈത്ത് എയര്‍വേഴ്‌സ്), കെ എം ബഷീര്‍ (ചെയര്‍മാന്‍, മലബാര്‍ ഡവലപ്‌മെന്റ ഫോറം), സുബൈര്‍ കൊളക്കാടന്‍ (പ്രസിഡന്റ്, യംങ് ചേമ്പര്‍), റോയ് അറക്കല്‍ (എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി), ലസിത അസീസ്(സംസ്ഥാന വൈസ് പ്രസിഡന്റ് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), മൊയ്തീന്‍ ചെറുവണ്ണൂര്‍ (ജില്ലാ ജനറല്‍ സെക്രട്ടറി, മനുഷ്യാവകാശ കേന്ദ്രം), ഗഫൂര്‍ പുതുപ്പാടി(കണ്‍വീനര്‍,  ബഹുജന്‍ സമാജ് വേദി), കെ കെ കബീര്‍ (ജില്ല പ്രസിഡന്റ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), കബീര്‍ സലാല (ജില്ല വൈസ് പ്രസിഡന്റ്, ജനതാദള്‍ എസ്), ടി പി മുഹമ്മദ്(കണ്‍വീനര്‍, ഗെയില്‍ സമരസമിതി), എന്‍ജിനിയര്‍ എം എ സലീം (കണ്‍വീനര്‍ കനിവ് സ്‌പെഷ്യല്‍ സ്‌കൂള്‍), സാലിം അഴിയൂര്‍(പ്രസിഡന്റ്, അമല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ്), ഇസ്മായില്‍ കമ്മന (പാടശേഖര സമിതി കര്‍മ്മ സേന കണ്‍വീനര്‍), സലീം കാരാടി (എസ്ഡിടിയു സംസ്ഥാന കമ്മിറ്റി അംഗം), മുസ്തഫ പാലേരി (ജില്ലാ ഖജാഞ്ചി, എസ്ഡിപിഐ), നജീബ് അത്തോളി  സംസാരിച്ചു.

RELATED STORIES

Share it
Top