കോഴിക്കര്‍ഷകനെ മര്‍ദിച്ച സംഭവം: ഡിസിസി പ്രസിഡന്റ് സന്ദര്‍ശിച്ചു

മട്ടന്നൂര്‍: കൂടാളി പഞ്ചായത്തിലെ കൊളപ്പയില്‍ കോഴിക്കര്‍ഷകനെ സിപിഎം നേതാക്കള്‍ പീഡിപ്പിച്ചത് വിവാദത്തില്‍. പ്രാദേശിക നേതാവിന്റെ ഒത്താശയോടെ എത്തിയ ഗുണ്ടാസംഘം മുണ്ടേരി കാനച്ചേരി സ്വദേശി ഒ കെ ഫരീദിനെ ഉടുമുണ്ടു കൊണ്ട് തെങ്ങില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുണ്ടകള്‍ ഫാം പൂട്ടിയതോടെ വെള്ളവും തീറ്റയും കിട്ടാതെ കോഴികള്‍ ചത്തൊടുങ്ങി.
സംഭവത്തില്‍ മട്ടന്നൂര്‍ പോലിസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവസ്ഥലം ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി സന്ദര്‍ശിച്ചു.
ജില്ലാ പോലിസ് നേരിട്ട് അന്വേഷണം നടത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാളി മണ്ഡലം പ്രസിഡന്റ് പി വി ഹരിദാസ്, സുധീരന്‍, സി കെ രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top