കോഴിക്കടയിലെ മോഷണം; പ്രതി പിടിയില്‍

ഹൊസ്ദുര്‍ഗ്: സിസിടിവി കാമറ മോഷ്ടിച്ച ശേഷം കോഴിക്കടയില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് ഹാര്‍ഡ് ഡിസ്‌കില്‍ കുടുങ്ങി പോലിസിന്റെ പിടിയിലായി.
കഴിഞ്ഞ ചൊവ്വാഴ്ച പുതിയകോട്ട റോയല്‍ കോഴിക്കടയില്‍ മോഷണം നടത്തിയ കാഞ്ഞങ്ങാട് ബാവനഗര്‍ സ്വദേശിയും നേരത്തേ റോയല്‍ കോഴിക്കടക്ക് തൊട്ടടുത്ത കടയിലെ ജീവനക്കാരനുമായ ഉമ്മറിനെയാണ് പോലിസ് ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കടയിലെ സിസിടിവി കാമറയും മോണിറ്ററും മോഷ്ടിച്ച ശേഷം കടക്കുള്ളില്‍ വിവിധ മതസ്ഥാപനങ്ങളുടെ നേര്‍ച്ചപ്പെട്ടികളിലുണ്ടായിരുന്ന പതിനായിരത്തോളം രൂപയും കവര്‍ന്നത്. ഉടമ ശരീഫിന്റെ പരാതിയില്‍ കേസെടുത്ത് സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ധ പരിശോധനക്കയച്ചപ്പോഴാണ് ഉമ്മറിന്റെ ദൃശ്യം ലഭിച്ചത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top