കോള്‍പ്പടവിലെ വെള്ളം കനാലിലേക്ക് ഒഴുക്കിക്കളയാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

പാവറട്ടി: കൊയ്ത്ത് കഴിഞ്ഞ കോള്‍ പടവില്‍ സംഭരിച്ചിരുന്ന വെള്ളം കനാലിലേക്ക് ഒഴുക്കിക്കളയാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
കോള്‍ പടവില്‍ സ്ലുയിസുകളും ഓവും സ്ഥാപിക്കുന്നതിന് വേണ്ടിയാണ് പടവിലെ വെള്ളം വറ്റിക്കുന്നത്.
എന്നാല്‍ വേനല്‍ ശക്തമായതോടെ പെരുവല്ലൂര്‍ മേഖലയില്‍ കനത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. കോള്‍ പടവിലെ വെള്ളം ഒഴുക്കി കളഞ്ഞാല്‍ പരിസര പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലാകും.
തര്‍ക്കം രൂക്ഷമായതോടെ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. ഹുസൈന്‍ നാട്ടുകാരുടെയും പടവ് കമ്മിറ്റിയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു.
ചര്‍ച്ചയില്‍ പത്ത് ദിവസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും പടവില്‍ വെള്ളം കയറ്റി നിറുത്താമെന്ന് ധാരണയായി.
കുടിവെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും പ്രസിഡണ്ട് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.

RELATED STORIES

Share it
Top